അഞ്ച് കിലോ സ്വര്‍ണമണിഞ്ഞ് ഒരു സ്ഥാനാര്‍ത്ഥി, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തമിഴ്‌നാട്ടിലെ ഹരി നാടാര്‍

single-img
31 March 2021

കയ്യിലും കഴുത്തിലുമായി അഞ്ച് കിലോ സ്വര്‍ണത്തിന്റെ ആഭരണമണിഞ്ഞ് വോട്ട് തേടിയൊരു സ്ഥാനാര്‍ത്ഥി. തമിഴ്‌നാട്ടിലെ ഗോള്‍ഡ്മാന്‍ എന്നറിയപ്പെടുന്ന ഹരി നാടാര്‍ കയ്യിലും കഴുത്തിലും സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് വോട്ടഭ്യര്‍ഥനയുമായി ജനങ്ങളിലെക്കെത്തുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ഥിയാണ് ഹരി നാടാര്‍.

5 കിലോ സ്വര്‍ണമണിഞ്ഞാണ് ഹരി നാടാര്‍ പ്രചരണത്തിന് ഇറങ്ങിയത്. സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഹരിയുടെ ചിത്രങ്ങള്‍. പ്രചരണത്തിനായി പ്രത്യേകം ഹെലികോപ്ടറുകളും ഹരി ഉപയോഗിക്കാറുണ്ട്. നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വര്‍ണമാണ് ഹരി നാടാരുടെ പക്കലുള്ളത്.