ബിജെപി 2026ൽ നൂറ് സീറ്റുമായി കേരളം ഭരിക്കും; 35 സീറ്റ് കിട്ടിയാൽ ഉറപ്പായും അധികാരം പിടിക്കും: കെ സുരേന്ദ്രൻ

single-img
31 March 2021

കേരളത്തിൽ മേയ് രണ്ടാം തീയതി കഴിയുമ്പോൾ കാര്യങ്ങൾ ഏകദേശം വ്യക്തമാകുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപ്പോൾ രണ്ടു മുന്നണികളിലും ഉളള പാർട്ടികൾ മറ്റു വഴികളില്ലാത്തതു കൊണ്ടാണ് അവിടെ തുടരുന്നത്. കോൺഗ്രസിൽ നിന്ന് ആരൊക്കെ വരുമെന്ന് മേയ് രണ്ട് കഴിയുമ്പോൾ അറിയാമെന്നും 2026ൽ നൂറ് സീറ്റുമായി ബി ജെ പി കേരളം ഭരിക്കുമെന്നും സുരേന്ദ്രൻ പറയുന്നു.

ഇതോടൊപ്പം തന്നെ 35 സീറ്റ് കിട്ടിയാൽ ബി ജെ പി അധികാരം പിടിക്കുമെന്നതിൽ ഭൂമിമലയാളത്തിൽ ആർക്കും സംശയമില്ലെന്നും. നിലവിൽ രണ്ട് മുന്നണിയിലും ഇരിക്കുന്നവരൊക്കെ സന്തോഷത്തിൽ ഇരിക്കുകയാണെന്നാണോ കരുതുന്നതെന്നും സുരേന്ദ്രൻ ചോദിക്കുന്നു.

കോൺഗ്രസ് പാർട്ടിയുടെ ഉള്ളിൽ തന്നെ പലരും അതൃപ്‌തിയിലാണ്. അവരൊക്കെ കാത്തിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിലെ ഫലം എന്താണെന്ന് അറിയാൻ പല അസംതൃപ്തരും കാത്തിരിക്കുകയാണെന്നും സുരേന്ദ്രൻ പറയുന്നു.