സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടിക പുറത്തുവിട്ട് രമേശ്‌ ചെന്നിത്തല

single-img
31 March 2021

സംസ്ഥാനത്ത് ആകെയുള്ള 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് പരമേശ് ചെന്നിത്തല. www.operationtwins.com എന്ന് പേരുള്ള വെബ്സൈറ്റിലൂടെ വിശദാംശങ്ങൾ പുറത്തു വിട്ടതായി പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചു.

കേരളത്തിലെ ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് മറ്റുള്ള നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേരു വിവരങ്ങളാണ് വെബ്‌സൈറ്റിലൂടെ പ്രതിപക്ഷംപുറത്തുവിട്ടത്.

ഈ വെബ്‌സൈറ്റിലെ ഈ വിവരങ്ങള്‍ ഓരോ നിമിഷവും അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുമെന്നാണ് വിവരം. വോട്ടര്‍മാരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്‌ഡേഷനുകളില്‍ ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കും.

സംസ്ഥാനത്തെ ഒന്നിലധികം വോട്ടുള്ളവരുടെ വിവരങ്ങള്‍ രാത്രി 9 മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.