പാവപ്പെട്ടവരെയും സാധാരണക്കാരെയും സഹിയിക്കുക എന്നത് കോര്‍പ്പറേറ്റുകള്‍ക്ക് എങ്ങനെ അനുകൂലമാകും: പിണറായി

single-img
31 March 2021

പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതികള്‍ എങ്ങനെ കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള താകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ കേരളത്തില്‍ വന്നാണ് പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ കേരളത്തെ നശിപ്പിച്ചവരാണ്. മിനിമം വേതനം രാജ്യത്ത് 600 രൂപയാണ്. കേരളത്തില്‍ എല്‍ ഡി എഫ് വാഗ്ദാനം ചെയ്യുന്നത് 700 ആക്കുമെന്നാണ്. വിശപ്പുരഹിത കേരളമുണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് വാഗ്ദാനം.

നാലര ലക്ഷത്തോളം വരുന്ന പരമദരിദ്രരെ ആ അവസ്ഥയില്‍ നിന്ന് മാറ്റിയെടുക്കുമെന്നാണ് എല്‍ഡിഎഫ് പ്രഖ്യാപിക്കുന്നത്. ഭവനമില്ലാത്ത അഞ്ചു ലക്ഷത്തോളം പേര്‍ക്ക് വീടുനല്‍കുമെന്നാണ് എല്‍ഡിഎഫ് പറഞ്ഞത്. ഇതൊക്കെ എങ്ങനെയാണ് കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാവുക.

യഥാര്‍ഥ കോര്‍പറേറ്റ് വക്താക്കളാണ് ഈ ആരോപണമുന്നയിക്കുന്നത്. ഇതൊക്കെ ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യമാകുന്നുണ്ട്. അനുഭവങ്ങളില്‍ നിന്നാണ് ഈ ബോധ്യമുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.