ഇരട്ട വോട്ട് തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

single-img
31 March 2021

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇരട്ടവോട്ട് തടയാന്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ കോടതി അംഗീകരിക്കുകയായിരുന്നു. നിര്‍ദേശങ്ങള്‍ ഇങ്ങനെ;

  • പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും
  • ഇരട്ടവോട്ടുളളവര്‍, സ്ഥലത്തില്ലാത്തവര്‍, മരിച്ചുപോയവര്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ കാര്യം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തും.
  • പോളിങ് സമയത്ത് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന വോട്ടര്‍ പട്ടികയില്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തും.
  • ഈ വോട്ടര്‍മാര്‍ ബൂത്തിലെത്തിയാല്‍ അവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങും.

അവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും.

  • കൈയില്‍ മഷി രേഖപ്പെടുത്തി ബൂത്തില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് വിരലിലെ മഷി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
  • ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കാം
  • തപാല്‍ വോട്ടുകള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിക്കണം (ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജിലാണ് ഈ നിര്‍ദേശങ്ങള്‍)
  • പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഇവ സ്ട്രോങ് റൂമിലേക്ക് മാറ്റേണ്ടത്

ബാലറ്റ് ബോക്സ് സീല്‍ ചെയ്യുന്നത് വീഡിയോയില്‍ ചിത്രീകരിക്കണം