ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് പിടിക്കാത്ത പാര്‍ട്ടിയാണ് ബിജെപി: രാജ്‌നാഥ് സിംഗ്

single-img
31 March 2021

ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് പിടിക്കാത്ത പാര്‍ട്ടിയാണ് ബിജെപിഎന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ജാതിയടിസ്ഥാനത്തില്‍ വോട്ടുകള്‍ നേടാനാണ് തമിഴ്നാട്ടില്‍ ഡി എം കെ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്‍ഡിഎ സംഘടിപ്പിച്ച പൊതുറാലിക്കിടെയായിരുന്നു ഡി എം കെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌നാഥ് സിംഗ് രംഗത്തെത്തിയത്.

‘ സമൂഹത്തില്‍ സാമുദായികടിസ്ഥാനത്തില്‍ വോട്ട് പിടിക്കാനാണ് ഇവിടെ ഡി എം കെ ശ്രമിക്കുന്നത്. പക്ഷെ ബി ജെ പി അങ്ങനെയല്ല. ജാതി, മതം, വംശം എന്നിവയുടെ പേരില്‍ ഞങ്ങള്‍ വോട്ട് പിടിക്കാറില്ല. നീതിയ്ക്കും മാനുഷികതയ്ക്കും വേണ്ടിയുള്ള രാഷ്ട്രീയമാണ് ബി ജെ പി ഉയര്‍ത്തുന്നത്. എല്ലാവര്‍ക്കും നീതി ലഭിക്കണം. ന്യൂനപക്ഷപ്രീണനം ഞങ്ങളുടെ നയമല്ല,’ രാജ്‌നാഥ് സിംഗ് സംഭാഷണത്തില്‍ പറഞ്ഞു.

അടുത്തമാസം ആറിനാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ ഡി എം കെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലങ്ങളെല്ലാം നല്‍കുന്ന സൂചന.