വിമാനത്താവളവും കുടിവെള്ള പദ്ധതിയും യാഥാർഥ്യമാക്കും; അനീതി കണ്ടാല്‍ ഇടപെടും : അൽഫോൻസ് കണ്ണന്താനം

single-img
31 March 2021

കാഞ്ഞിരപ്പള്ളി ടൗണില്‍ 427 ദിവസം കൊണ്ട് സിവില്‍ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മാതൃകയില്‍ ശബരി എയര്‍പോര്‍ട്ടും മണിമല മേജര്‍ കുടിവെള്ള പദ്ധതിയും യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം . എന്‍ഡിഎയുടെ നെടുംകുന്നം, വെള്ളാവൂര്‍ പഞ്ചായത്തുതല പര്യടന യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

ഞാന്‍ 27 വര്‍ഷം ഐഎഎസ്സിലുണ്ടായിരുന്നു. ഒരിക്കലും ആരിലും സമ്മര്‍ദം ചെലുത്തിയിട്ടില്ല.
ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെ അമിത് ഷാ ഇരുന്ന വേദിയില്‍ വെച്ചുതന്നെ അപലപിച്ചുവെന്നും അക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഞങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത് നടന്നിരിക്കുന്നതെന്ന് പറഞ്ഞ അമിത് ഷാ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. അപ്പോള്‍ തന്നെ ഡിജിപിയെ വിളിച്ച സംസാരിക്കുകയും ചെയ്തു.’

ഝാന്‍സിയില്‍ നടന്ന പ്രശ്നങ്ങള്‍ക്കെതിരേ താന്‍ എപ്പോഴും ശബ്ദമുയര്‍ത്തുമെന്ന് പറഞ്ഞ കണ്ണന്താനം എവിടെ അനീതി കണ്ടാലും താനത് പറയുമെന്നും വ്യക്തമാക്കി.