കമല്‍ഹാസനെതിരെ സിപിഐഎം പിബി അംഗം പ്രകാശ് കാരാട്ട് രംഗത്ത്

single-img
30 March 2021

മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനെതിരെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമല്‍ഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. തമിഴ്നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. കമല്‍ഹാസന്റെ ഈ ആരോപണത്തിന് മറുപടിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

തമിഴ്നാട്ടില്‍ ഭരണമാറ്റമുണ്ടാകും. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് പണം കൈപ്പറ്റിയാണെന്നായിരുന്നു ആരോപണം. തമിഴ്നാട്ടിലേയും കേരളത്തിലേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രണ്ടായിട്ട് വേണം കാണാനെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.