കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് ഭയമാണ്: മുഖ്യമന്ത്രി

single-img
30 March 2021

കേരളത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ഭയപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത വിവധ മാധ്യമങ്ങളും ഈ വിഷയം ചര്‍ച്ച ചെയ്യുന്നില്ല. കേരളത്തിലാകെ എല്‍.ഡി.എഫ് മുന്നേറ്റം ഉണ്ടാക്കും. നേമത്ത് ബി.ജെ.പി തുറന്ന അക്കൗണ്ട് എല്‍.ഡി.എഫ് ക്ലോസ് ചെയ്യും. വിവാദങ്ങളുടെ ഉത്പാദകരും വിതരണക്കാരുമായി പ്രതിപക്ഷം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വര്‍ഗീയതയെ പ്രതിരോധിക്കാനോ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സ്വതന്ത്ര്യമായി യാത്ര ചെയ്യാന്‍ ഭരണഘടനയുടെ പരിരക്ഷയുള്ള നാട്ടിലാണ് കന്യാസ്ത്രികളുടെ യാത്ര തടസപ്പെടുത്തിയത്. ആര്‍.എസ്.എസ് ഭരിക്കുന്ന നാട്ടില്‍ ന്യൂനപക്ഷ വിഭാഗത്തിന് രക്ഷയില്ലെന്നതിന്റെ തെളിവാണ് റെയില്‍വേ മന്ത്രിയുടെ പ്രസ്താവന. നിയമം കയ്യിലെടുത്ത് നാടിന്റെ മത മൈത്രി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.