സ്വതന്ത്ര നിലപാട്; ആർക്കും പിന്തുണ പ്രഖ്യാപിക്കാതെ കെപിഎംഎസ്

single-img
30 March 2021

ഇത്തവണ സംസ്ഥാന നിയമസഭാ നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കും പിന്തുണ പ്രഖ്യാപിക്കാതെ കെപിഎംഎസ്. സംഘടന ഇക്കുറി സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൽ പട്ടിക വിഭാഗങ്ങളിൽ നിന്നുള്ളവരെ പരിഗണിച്ചില്ലെന്നും മുന്നാക്ക സംവരണത്തിൽ മുന്നണികളെല്ലാം ഒരേ നിലാട് സ്വീകരിച്ചത് നിർഭാഗ്യകരമാണ് എന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലെ നിയമനിർമാണ വാഗ്ദാനവും പുരോഗമന ആശയം പറഞ്ഞവർ പിന്നോട്ട് പോയത് ദൗർഭാഗ്യകരമാണെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.