റിലയന്‍സിന്റെ ഹര്‍ജി തള്ളി; ‘മെഡിസെപ്’ പദ്ധതിക്ക് ഹൈക്കോടതിയുടെ അനുമതി

single-img
30 March 2021
Kerala Highcourt

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സൗജന്യ ചികിത്സ പദ്ധതിയായ മെഡിസെപ് പദ്ധതി തുടങ്ങാന്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

2019 ല്‍ റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയെയായിരുന്നു പദ്ധതിക്കായി ആദ്യം തെരഞ്ഞെടുത്തത്. എന്നാല്‍ ചികിത്സ നല്‍കാനുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഒരുക്കാന്‍ റിലയന്‍സ് കമ്പനിക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി വീണ്ടും താത്പര്യ പത്രം ക്ഷണിച്ചു. എന്നാല്‍ റിലയന്‍സിനെ ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിലക്കിയിരുന്നു. ഈ നടപടി തെറ്റാണെന്നായിരുന്നു കമ്പനിയുടെ വാദം.