കേരളത്തെ സോമാലിയ എന്ന് വിളിച്ചതിന് ആദ്യം മാപ്പ് പറഞ്ഞിട്ട് മതി വോട്ട് ചോദിക്കല്‍; പ്രധാനമന്ത്രിയോട് രൺദീപ്സിങ് സുർജേവാല

30 March 2021

ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തെ സോമാലിയ എന്ന് വിളിച്ചതിന് ആദ്യം അവിടുത്തെ ജനങ്ങളോട് മാപ്പ് പറഞ്ഞിട്ട് മതി വോട്ട് ചോദിക്കല്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോൺഗ്രസ്. കോൺഗ്രസ് നേതാവും ദേശീയ വക്താവുമായ രൺദീപ്സിങ് സുർജേവാല.
സോഷ്യല്‍ മീഡിയയില്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ന് പ്രധാനമന്ത്രി മോദിക്കെതിരെ രംഗത്ത് വന്നത്. ‘എത്രയും പ്രിയപ്പെട്ട മോദിജി, രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തെ സോമാലിയ എന്ന് വിളിച്ചതിന് അവിടത്തെ ജനങ്ങളോട് നിങ്ങൾ മാപ്പു പറയണം. ഞങ്ങൾ നിരുപാധികം മാപ്പു പറയാൻ ആവശ്യപ്പെടുന്നു’. അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനായി കഴിഞ്ഞ തവണ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു മോദി കേരളത്തെ സൊമാലിയയുമായി താരതമ്യം ചെയ്തത്.