വനിതാ ടി-20 ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് കൊവിഡ് സ്ഥിരീകരിച്ചു

single-img
30 March 2021

ഇന്ത്യന്‍ വനിതാ ടി-20 ക്രിക്കറ്റ്ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനു കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഹർമൻ വിവരം അറിയിക്കുകയായിരുന്നു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം താനിപ്പോൾ ക്വാറന്റീനിലാണെന്നും ഹർമൻ എഴുതി.

നേരത്തെ ദക്ഷിണാഫ്രിക്കയുമായി നടന്ന അഞ്ചാം ഏകദിനത്തിൽ പരിക്കേറ്റ കൗർ ട്വന്‍റി-20 പരമ്പരയിൽ കളിച്ചിരുന്നില്ല. അതിന് ശേഷം കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കൊവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. തന്നോട് സമ്പർക്കത്തിൽ വന്നവരോട് കൊവിഡ് ടെസ്റ്റ് നടത്താനും താരം അഭ്യർത്ഥിച്ചിട്ടുണ്ട്.