വരവറിയിച്ച് അനുഗ്രഹീതൻ ആന്റണി; ഏപ്രിൽ ഒന്നിന് തിയേറ്ററുകളിലേയ്ക്ക്; പുതിയ ട്രെയിലർ പുറത്തിറങ്ങി

single-img
30 March 2021

സണ്ണി വെയ്ൻ നായകനാവുന്ന അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് തിയറ്ററുകളിൽ എത്തും. 96, മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ ഗൗരി കിഷൻ ആണ് നായിക. പ്രിൻസ് ജോയി സംവിധാനത്തിൽ ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി.

അധ്യാപകനായ വർഗ്ഗീസ് മാഷിന്റെ ഏക മകനാണ് ആന്റണി. ചെറുപ്പത്തിലെ ആന്റണിയുടെ അമ്മ മരിച്ചിരുന്നു. വർഗ്ഗീസ് മാഷിന്റെ പ്രതീക്ഷയ്ക്ക് ഒത്തല്ല ആന്റണി വളർന്നത്. ആന്റണിയുടെ സ്വഭാവം പിതാവായ വർഗ്ഗീസ് മാഷിന് പലപ്പോഴും തലവേദനയാകുന്നു. ക്രമേണ ഇവർ മനസികമായി അകലുന്നു. ഇതിനിടയിൽ സഞ്ജന എന്ന പെൺകുട്ടിയെ ആന്റണി കണ്ടുമുട്ടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.

സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ദിഖ്, ഇന്ദ്രൻസ് , സുരാജ് വെഞ്ഞാറമൂട് , മുത്തുമണി , ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് , ബൈജു സന്തോഷ് , മണികണ്ഠൻ അചാരി , ജാഫർ ഇടുക്കി , മാലാ പാർവതി തുടങ്ങിയ വൻ താര നിര തന്നെ ഈ സിനിമയിൽ അഭിനയിക്കുന്നു.

ജിഷ്ണു എസ്. രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്.ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് സെൽവകുമാറാണ്. അപ്പു ഭട്ടതിരി എഡിറ്റിങ്ങും കലാ സംവിധാനം അരുൺ വെഞ്ഞാറമൂടും നിർവഹിക്കുന്നു. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്. പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ എൻ.എം.പി.അർ. ഒ : മഞ്ജു ഗോപിനാഥ്.