ഇരട്ട വോട്ട് തടയാന്‍ നിര്‍ദേശങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

single-img
30 March 2021

ഇരട്ട വോട്ട് തടയാന്‍ നാല് നിര്‍ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഹൈക്കോടതിയിലാണ് രമേശ് ചെന്നിത്തല നാല് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
ഒന്നിലധികം വോട്ടുള്ളവര്‍ വോട്ട് ചെയ്യുന്നത് എവിടെന്ന് വ്യക്തമാക്കണമെന്നാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ച ആദ്യ നിര്‍ദേശം. ഇരട്ടവോട്ടുള്ളവര്‍ അവരുടെ ഫോട്ടോ സെര്‍വറില്‍ അപ്ലോഡ് ചെയ്യണമെന്നതാണ് മറ്റൊരു നിര്‍ദേശം. സോഫ്റ്റ്വെയര്‍ സഹായത്തോടെ ഫോട്ടോകള്‍ പരിശോധിക്കണം, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം നല്‍കണം തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍. രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങള്‍ ഹൈക്കോടതി പരിഗണിച്ചു.