ട്രോളിയവര്‍ക്ക് മറുപടി; മലയാളത്തില്‍ ഹോളി ആശംസകള്‍ നേര്‍ന്ന് നടി കയാദു

single-img
30 March 2021

വിനയന്റെ സംവിധാനത്തില്‍ സിജു വില്‍സണ്‍ പ്രധാന വേഷത്തിലെത്തുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയന്‍ ചിത്രത്തിലെ നായികയാണ് ഇതര ഭാഷാ നടിയായ കയാദു. താന്‍ മലയാളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഭാഗമാവുകയാണെന്ന വാര്‍ത്ത പങ്കുവെക്കുന്നതിനിടെ മലയാളം കയാദുവിന് ഒരിക്കല്‍ പണികൊടുത്തിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ട് എന്ന് പറയുന്നതിന് പകരം ‘പൊത്തം പൊത്തം നൂത്തന്തു’ എന്നായിരുന്നു കയാദു പറഞ്ഞത്. ഇത് ട്രോളന്മാര്‍ ആഘോഷമാക്കുകായും ചെയ്തിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ കയാദുവിന്റെ വീഡിയോ വൈറലാവുകയും താരത്തെ കളിയാക്കി ട്രോളുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ തന്നെ പരിഹരിച്ചവര്‍ക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് കയാദു. അതും നല്ല വ്യക്തമായി മലയാളത്തില്‍ തന്നെ പറയുകയും ചെയ്യുന്നു.

ഹോളി ആശംസ നേർന്ന് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും പങ്കുവച്ച വീഡിയോയിലൂടെയാണ് താരം കൈയ്യടി നേടിയത്. മലയാളത്തിലായിരുന്നു കയാദു ആശംസ നേര്‍ന്നത്. എല്ലാവര്‍ക്കും ഹോളി ആശംസകള്‍. ഞാനിപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പാലക്കാട് ലൊക്കഷനിലാണെന്നും കയാദു പറഞ്ഞു. ഈ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

https://www.instagram.com/p/CM9TSIGg4U2/?utm_source=ig_embed&utm_campaign=embed_video_watch_again