പോളിംഗ് നടപടികള്‍ ആരംഭിച്ച ശേഷമുള്ള സര്‍വ്വേകള്‍ക്കെതിരെ നടപടിയെടുക്കണം; പരാതി നല്‍കി യുഡിഎഫ്

single-img
30 March 2021

കേരളത്തില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ച ശേഷമുള്ള സര്‍വ്വേകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്. ഇത്തരം സര്‍വ്വേകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കത്ത് നല്‍കി.

വോട്ടുചെയ്യാന്‍ ബൂത്തിലെത്താന്‍ സാധിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വോട്ട് രേഖപ്പെടുത്തുന്ന നടപടി ആരംഭിച്ച ശേഷം സര്‍വ്വേകള്‍ ഇപ്പോഴും തുടരുന്നുവെന്ന് യുഡിഎഫ് പരാതിയില്‍ ആരോപിക്കുന്നു.

ഇതുപോലുള്ള സര്‍വ്വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നുമാണ് യുഡിഎഫ് വിലയിരുത്തുന്നത്. ഇത്തരം സര്‍വ്വേ കൊണ്ട് യുഡിഎഫിന് തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വ്വെ ഫലങ്ങള്‍ യുഡിഎഫ് പ്രവര്‍ത്തകരെ വീറും വാശിയുമുള്ളവരാക്കി തീര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.