പി.ആർ വർക്കും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം; യുഡിഎഫിനുവേണ്ടി വോട്ടഭ്യർത്ഥിച്ച് എൽഡിഎഫിന് വോട്ടുതേടി പു.ക.സ ഇറക്കിയ വിവാദ വിഡിയോയിലെ നായിക തെസ്​നിഖാൻ

single-img
29 March 2021

ഇടതുപക്ഷത്തിന്​ വോട്ടുതേടി പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) ഇറക്കിയ വിവാദ വിഡിയോയിലെ നായികയായ പ്ര​ശ​സ്ത സി​നി​മ നടി തെസ്നിഖാൻ യു.ഡി.എഫ്​ സ്​ഥാനാർഥി ധർമജനുവേണ്ടി വോട്ടഭ്യർഥിച്ച്​ കോഴിക്കോട്​ ബാലുശ്ശേരി മണ്ഡലത്തിൽ പര്യടനം നടത്തി​. സഖാവ്​ നമ്മുടെ ചങ്കാണ്​, ഇരട്ടച്ചങ്കൻ പൊളിയാണ്..’ എന്ന്​ പാട്ടുപാടിയ നടി തെസ്​നിഖാനാണു കോൺഗ്രസിന്​ വോട്ട്​ തേടി പ്രചാരണത്തിനിറങ്ങി. ഇതാണ്​ പി.ആർ വർക്കും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസമെന്ന്​ സോഷ്യൽ മീഡിയയിൽ പരിഹാസമുയർന്നു.

തെസ്​നി ഖാനെ നായികയാക്കി പുകസ എറണാകുളം ജില്ലാ കമ്മിറ്റി ഇറക്കിയ ഹ്രസ്വ വീഡിയോ ഉള്ളടക്കത്തിന്‍റെ പേരിൽ വൻ വിവാദമായിരുന്നു. വിഡിയോയിലൂടെ പ്രചരിപ്പിക്കുന്ന ‘പിന്തിരിപ്പൻ’ സ്വഭാവവും മുസ്​ലിംകളെ തീവ്രവാദ മുദ്രകുത്തിയതും വ്യാപകമായ വിമർശനങ്ങൾക്കിടയാക്കി. തുടർന്ന്​ വീഡിയോകൾ പിൻവലിക്കാൻ സംഘടന നിർബന്ധിതമാവുകയായിരുന്നു. ഗുണനിലവാരം ഇല്ലെന്ന തിരിച്ചറിവിനെ തുടർന്നാണ്​ ഈ വീഡിയോകൾ പിൻവലിച്ചതെന്ന്​ പുകസ സംസ്ഥാന പ്രസിഡന്‍റ്​ ഷാജി എൻ കരുൺ വ്യക്​തമാക്കിയിരുന്നു