മാല പിടിച്ചുപറിക്കാൻ ശ്രമിച്ചയാളെ കീഴ്​പ്പെടുത്തി പോലീസിലേൽപ്പിച്ച് യുവതി

single-img
29 March 2021

തലശ്ശേരി അണിയാരം ശിവക്ഷേത്ര പരിസരത്തുവച്ച് സ്​കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ തടഞ്ഞു നിർത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ചയാളെ കീഴ്​പ്പെടുത്തി യുവതി. കൊളവല്ലൂർ എൽ.പി സ്കൂൾ അധ്യാപിക ലീക്ഷ്മയാണ്​ കവർച്ചക്കാരനെ സാഹസികമായി കീഴ്​പ്പെടുത്തിയത്​. ഇവർ കവർച്ചാശ്രമം നടത്തിയയാലേ ചൊക്ലി പൊലീസിൽ ഏൽപിച്ചു.

കവർച്ചാ ശ്രമം നടത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി അൻഷാദ് സമാനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. അണിയാരം ശിവക്ഷേത്ര പരിസരത്താണ്​ മോഷണ ശ്രമം നടന്നത്​​. സ്​കൂട്ടർ തടഞ്ഞു നിർത്തി മുളകുപൊടി വിതറിയായിരുന്നു കവർച്ചശ്രമം.