മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട് ഏപ്രില്‍ 8 ന് പ്രദര്‍ശനത്തിനെത്തും

single-img
29 March 2021

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നായാട്ട് റിലീസനൊരുങ്ങുന്നു. ഏപ്രില്‍ 8 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത് . കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് ,നിമിഷ സജയന്‍ ,അനില്‍ നെടുമങ്ങാട് , ജാഫര്‍ ഇടുക്കി തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നായാട്ട്. തീയേറ്ററില്‍ ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു ചാര്‍ലി. അതു കൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് നായാട്ട്

ഷാഫി കബീറാണു തിരക്കഥാകൃത്ത്. ഷൈജു ഖാലിദാണ് ക്യാമറ. എഡിറ്റര്‍ മഹേഷ് നാരായണന്‍ ,സംഗീതം വിഷ്ണു വിജയ്, അയ്യപ്പനും കോശിയും നിര്‍മ്മിച്ച ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയാണ് നിര്‍മ്മാണം . സംവിധായകന്‍ രഞ്ജിത്, പി എം ശശിധരന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജിനുമൊപ്പം നിമിഷ സജയനും പോലീസ് വേഷത്തിലെത്തുന്നു. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും വേഷമിടുന്നുണ്ട്.