തെരഞ്ഞെടുപ്പ് പ്രചാരണം; വീൽചെയറിൽ റോഡ് ഷോയിൽ പങ്കെടുത്ത് മമത ബാനർജി

single-img
29 March 2021

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വീൽചെയറിൽ റോഡ് ഷോയിൽ പങ്കെടുത്ത് മുഖ്യമന്ത്രി മമത ബാനർജി. എട്ട് കിലോമീറ്റർ ദൂരമുള്ള പദയാത്രയാണ് വീൽചെയറിലിരുന്നുകൊണ്ട് അവർ നയിച്ചത്.

തൃണമൂൽ കോൺ​ഗ്രസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ മമത ബാനർജി വീൽചെയറിൽ ഇരുന്നു കൊണ്ട് അണികളെ അഭിവാദ്യം ചെയ്യുന്നത് കാണാം. പാർട്ടി പ്രവർത്തകർ പതാകകൾ വഹിച്ചു കൊണ്ട് അവർക്കൊപ്പം സഞ്ചരിക്കുന്നുണ്ട്.

ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദി​ഗ്രാമിൽ നിന്നാണ് മമത ബാനർജി ജനവിധി തേടുന്നത്. കേരളത്തിൽനിന്ന് വ്യത്യസ്തമായി എട്ടു ഘട്ടങ്ങളിലായിട്ടാണ് ബം​ഗാളിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്.