വിദ്യാര്‍ഥികള്‍ക്ക് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു

single-img
29 March 2021

വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. കൊവിഡ് കാലത്തെ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ഏതെങ്കിലും കുടുംബാംഗത്തിന് എഴുതുന്ന ഒരു കത്താണ് മത്സര വിഷയം. മാര്‍ച്ച് 31ന് 15 വയസ് കവിയാത്തവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

ഇംഗ്ലീഷ്/മലയാളം/ഹിന്ദി തുടങ്ങി ഭരണഘടനയിലെ എട്ട് ഷെഡ്യൂളിലെ ഭാഷകളില്‍ 800 വാക്കുകളില്‍ കവിയാതെ കത്തുകള്‍ എഴുതാം. സര്‍ക്കിള്‍ / ദേശീയതലത്തില്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. കത്തുകള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ (ടെക്‌നിക്കല്‍), സി പി എം ജി കേരള സര്‍ക്കിള്‍ തിരുവനന്തപുരം എന്ന വിലാസത്തില്‍ ഏപ്രില്‍ അഞ്ചിനകം ലഭിക്കുന്ന വിധത്തില്‍ സ്പീഡ് പോസ്റ്റായി അയക്കണം. അപേക്ഷ ഫോറം പോസ്റ്റോഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2708125.