കുഞ്ചാക്കോ ബോബന്‍ – നയന്‍താര ജോഡിയില്‍ ‘നിഴല്‍’; ട്രെയ്‌ലര്‍ കാണാം

single-img
29 March 2021

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായ് ഒരുമിക്കുന്ന നിഴല്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റിന് ശേഷം കുറ്റാന്വേഷകന്റെ റോളില്‍ കുഞ്ചാക്കോ ബോബനെത്തുന്ന ചിത്രമാണ് നിഴല്‍. അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ പൂർണ്ണമായ ത്രില്ലര്‍ വിഭാഗത്തിലാണ് ഒരുങ്ങുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം. പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.