സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും

single-img
29 March 2021

സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണവും സ്പെഷ്യല്‍ അരി വിതരണവും നാളെ മുതല്‍ ആരംഭിക്കും. ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. രാവിലെ മുതല്‍ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്പെഷ്യല്‍ അരിയും നല്‍കും. കിറ്റുകള്‍ വിതരണത്തിനായി റേഷന്‍ കടകളിലെത്തിച്ചു.

സ്പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതിയുടെ സ്റ്റേ ചെയ്തിരുന്നു. മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിവിതരണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അരിവിതരണം ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റീസ് പി.വി. ആഷയുടെ ബെഞ്ചാണ് ഹര്‍ജി കേട്ടത്.