ജോസ്.കെ.മാണിക്ക് വോട്ട് നല്‍കരുത് എന്ന് പ്രചരിക്കുന്ന ശബ്ദരേഖ വ്യാജം, പരാതി നല്‍കി എല്‍ഡിഎഫ്

single-img
29 March 2021

ജോസ് കെ മാണിക്ക് വോട്ട് ചെയ്യില്ലെന്നും മാണി സി കാപ്പന്‍ നന്മമരമാണെന്നും സിപിഐഎം പ്രവര്‍ത്തകരുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമെന്ന് പരാതി. ജോസ് കെ മാണിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ് സംസാരിക്കുന്ന ശബ്ദരേഖയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ടെലഫോണ്‍ ശബ്ദരേഖ ജില്ലാ നേതാവിന്റെ ശബ്ദത്തില്‍ വ്യാജമായി സൃഷ്ടിച്ചതെന്ന് കാണിച്ച് എല്‍ഡിഎഫ് പരാതി നല്‍കി. പൂവരണി സ്വദേശിയായ എന്‍സികെ നേതാവും സുഹൃത്തും കാപ്പന്റെ പിആര്‍ കമ്പനിയുടെ പ്ലാനിംങ്ങ് പ്രകാരം സഖാക്കള്‍ തമ്മിലുള്ള സംസാരം എന്ന പേരില്‍ പുറത്തുവിട്ട ഓഡിയോ സന്ദേശമാണിതെന്നാണ് ആക്ഷേപം.

ഓഡിയോ സന്ദേശത്തില്‍ പുതുതായി എല്‍ഡിഎഫില്‍ വന്ന പാര്‍ടിക്കും അവരുടെ സ്ഥാനാര്‍ഥിക്കും വോട് ചെയ്യില്ലെന്നും മാണി സി കാപ്പന്‍ വലിയ മനുഷ്യനാണെന്നും നന്മമരമാണെന്നുമൊക്കെയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് വ്യാജസന്ദേശമാണെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്.