കെ.ആര്‍.ഗൗരിയമ്മ തപാല്‍വോട്ട് രേഖപ്പെടുത്തി

single-img
29 March 2021

പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി കേരളത്തിന്റെ വിപ്ലവനായിക കെ.ആര്‍ ഗൗരിയമ്മ. ഉറപ്പാണ് എല്‍ഡിഎഫ് എന്നായിരുന്നു കെ.ആര്‍.ഗൗരിയമ്മയുടെ പ്രതികരണം. ഇന്ന് രാവിലെ 11.30 ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, കെ.ആര്‍ ഗൗരിയമ്മയുടെ വീട്ടില്‍ എത്തിയാണ് വോട്ട് രേഖപ്പെടുത്തിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് പോസ്റ്റല്‍വോട്ട് രേഖപ്പെടുത്തിയത്.

28, 29, 30 തീയതികളില്‍ വീട്ടില്‍ എത്തി പോസ്റ്റല്‍ വോട്ട് ചെയ്യിക്കുമെന്നാണ് ഗൗരിയമ്മയെ അറിയിച്ചിരുന്നത്. 28 ന് ഉദ്യോഗസ്ഥര്‍ എത്താതിരുന്നപ്പോള്‍, ജെഎസ്സ് എസ്സ് സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണിയോട് ജില്ലാ കലക്ടറെ ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. സംഗീത് ചക്രപാണി കലക്ടറെ വിളിച്ച് വിവരം അറിയിച്ചു. കലക്ടറുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ വീട്ടില്‍ എത്തി ഗൗരിയമ്മയെ കൊണ്ട് വോട്ട് രേഖപ്പെടുത്തിച്ചത്. വോട്ടു രേഖപ്പെടുത്തി കഴിഞ്ഞപ്പോള്‍ ‘ഉറപ്പാണ് എല്‍ഡിഎഫ് ‘ എന്ന ഒറ്റ വാക്കാലായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം.