മുഖ്യമന്ത്രി പിണറായി വിജയൻ കിം ജോങ് ഉന്നിനെ പോലെ ഏകാധിപതി: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

single-img
29 March 2021

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ കിം ജോങ് ഉന്നിനെ പോലെ ഏകാധിപതിയാണെന്ന് മുതിർന്ന ബി ജെ പി നേതാവും കേന്ദ്രമന്ത്രിസഭയിലെ ഫിഷറീസ് മന്ത്രിയുമായ ഗിരിരാജ് സിംഗ്.സംസ്ഥാനത്ത് നിലവില്‍ തൊഴിലിലായ്മ രൂക്ഷമാണ്. കേരളത്തിലുള്ള ആളുകൾക്ക് തൊഴിൽ നൽകുന്നത് തീവ്രവാദ സംഘടനയായ ഐ എസ് ആണ്.

ഇ ശ്രീധരന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി മോദിയുടെ ദർശനങ്ങളാണ് കേരളത്തിൽ നടപ്പിലാക്കേണ്ടത്. ഇവിടെ എൽ ഡി എഫും യു ഡി എഫും രണ്ടു തരം പാമ്പുകളാണെന്നും ജനങ്ങൾക്ക് ആവശ്യം വികസനമാണെന്നും ഗിരിരാജ് സിങ് കണ്ണൂരിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് ക്രമക്കേടിന് സാധ്യത ഉള്ളതിനാൽ പ്രത്യേക നിരീക്ഷകരെയും കേന്ദ്ര സേനയെയും നിയമിക്കണം എന്നും ഗിരിരാജ് സിങ് ആവശ്യപ്പെട്ടു. കേരളത്തെ സംബന്ധിച്ച് കമ്മീഷൻ കൊടുക്കാതെ ഒരു പ്രൊജക്ടും വിജയകരമാകില്ല. ഇവിടെയുള്ള സർക്കാർ ഒരു ജനകീയ സർക്കാർ അല്ലെന്നും കമ്മീഷൻ സർക്കാർ ആണെന്നും ഗിരിരാജ് സിങ് ആരോപിക്കുകയും ചെയ്തു.