രഹസ്യ വിവരത്തെ തുടർന്ന് പശ്ചിമ ബംഗാളിൽ വൻ ബോംബ് ശേഖരവും തോക്കുകളും പിടികൂടി

29 March 2021

രഹസ്യ വിവരത്തെ തുടർന്ന് പശ്ചിമ ബംഗാളിൽ നരേന്ദ്രപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാത്തിപ്പോര ഗ്രാമത്തിലെ ഒഴിഞ്ഞ ഗോഡൗണിൽനിന്ന് വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തു. സൗത്ത് 24 പർഗനാസ് ജില്ലയിലാണ് സംഭവം. നാൽപ്പത്തിയെട്ടോളം ബോംബുകളും പന്ത്രണ്ടോളം തോക്കുകളുമാണ് കണ്ടെടുത്തത്.
രഹസ്യവിവരം ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് ബോംബുകൾ നിർവീര്യമാക്കി.
കുൽത്താലി പൊലീസ് സ്റ്റേഷൻ പരിധിയിലെ അനധികൃത ആയുധ നിർമാണ ശാലയിൽ നിന്നുമാണ് തോക്കുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ നിർമാണ ശാലയുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബോംബുകളും തോക്കുകളും പിടിച്ചെടുത്തത് ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.