തലശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിന് ബിജെപിയുടെ പിന്തുണ

single-img
29 March 2021

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്യലശേരിയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിനെ പിന്തുണക്കാൻ ബിജെപി നയിക്കുന്ന എൻ ഡി എ മുന്നണിയുടെ തീരുമാനം. ബിജെപി നല്‍കുകയെങ്കില്‍ വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് സിഒടി നസീർ വ്യക്തമാക്കിയ പിന്നാലെയാണ് നസീറിനെ പിന്തുണക്കാൻ ബിജെപി തീരുമാനമെടുത്തത്.

അതേസമയം, തലശേരിയില്‍ നടക്കുന്ന കോൺഗ്രസ് – ബി.ജെ.പി ബന്ധത്തെക്കുറിച്ച് ആവർത്തിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.അവിടെ യു ഡി എഫ് ജയിക്കണം എന്നാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും ഇടതുമുന്നണി സ്ഥാനാർഥി ജയിക്കരുതെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.