കേരളത്തിന്റെ സംഹാരനായകന്‍മാരായി കോണ്‍ഗ്രസ് മാറുന്നുവെന്ന് എ വിജയരാഘവന്‍

single-img
29 March 2021

കേരളത്തിന്റെ സംഹാരനായകന്‍മാരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എ വിജയരാഘവന്‍. നിശ്ചയദാര്‍ഢ്യംകൊണ്ട് വികസനം ഏറെ മുന്നോട്ടുപോയ ഭരണമാണ് ഇടതുപക്ഷ സര്‍ക്കാരിന്റേത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അന്നംമുടക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസിന്റെ മനോഭാവം മാറിയെന്നും പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് വിജയരാഘവന്‍ പറഞ്ഞു.

സംസ്ഥാനത്ത് എംഎല്‍എമാരായാല്‍ ബിജെപിയിലേക്ക് കാലുമാറാന്‍ നില്‍ക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. തോറ്റാലും ജയിച്ചാലും അവര്‍ ബിജെപിയിലേക്ക് പോകും. പോകില്ലെന്ന് ഉറപ്പോടെ പറയാന്‍ നേതാക്കളാരും ധൈര്യപ്പെടുന്നില്ല. ബിജെപിയുമായി വോട്ടുക്കച്ചവടം നടത്തിയതിന്റെ പൈതൃകമുള്ളവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.