ശബരിമല വിഷയം വീണ്ടും തുടങ്ങിയത് ബിജെപി അല്ലെന്ന് സുരേഷ് ഗോപി

single-img
28 March 2021

ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ലെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം മറ്റുള്ളവരാണ് ഉയര്‍ത്തിയത്. ഈ വിഷയം മാത്രം തങ്ങളോട് ചോദിക്കണമെന്ന നിലയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിവച്ച വിദ്യ ആണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആചാരാനുഷ്ടാങ്ങളെ മുറിയ്ക്കാത്ത തരത്തില്‍ ആവണം. കുളിച്ചിട്ട് തന്നെ അമ്പലത്തില്‍ പോകണമെന്നാണ്. സയന്‍സുണ്ട് അതിനു പിന്നില്‍. നെറുകംതല തണുപ്പിച്ച് ശാന്തമായി ചെല്ലണം. എങ്കിലേ മന്ത്രോച്ചരാണങ്ങള്‍ വഴി ആവരണം ചെയ്ത് ആ മന്ത്രത്തിന്റെ ശക്തി ആ പ്രതിഷ്ഠയില്‍ നിന്ന് നമുക്ക് വികിരണം ചെയ്ത് ശരീരത്തിലേക്ക് കടക്കൂ. വിശ്വാസത്തില്‍ നവോത്ഥാനം കൊണ്ടുവരാം. അത് കൊണ്ടുവരുമെന്ന് കണ്ടപ്പോള്‍ ചിലര്‍ കൊടിയും പിടിച്ച് പോയി ഇരുന്നെന്നേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.