അന്നംമുടക്കികള്‍ ആരാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി

single-img
28 March 2021

അന്നംമുടക്കികള്‍ ആരാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉമ്മന്‍ചാണ്ടി. കിറ്റ് വിതരണം ആരംഭിച്ചത് ടി.എം. ജേക്കബിന്റെ കാലത്താണ്. കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതാണ് പ്രതിപക്ഷ നേതാവ് തടഞ്ഞതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ടി.എം. ജേക്കബിന്റെ കാലത്താണ് കിറ്റ് വിതരണം തുടങ്ങിയത്. കിറ്റ് വിതരണം തെരഞ്ഞെടുപ്പിന് വേണ്ടി മാറ്റിവച്ചതാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചത്. കിറ്റ് ആര്‍ക്കും കിട്ടാതെ വരില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഭക്ഷ്യകിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ക്ക് കിറ്റു നല്‍കുന്നത് സര്‍ക്കാരിന്റെ മേന്മയല്ല, കടമയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനു തെറ്റായ പരാതി നല്‍കി അന്നം മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.