കെ. കെ രമയെ പിന്തുണച്ചത് ഉപാധികളില്ലാതെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
28 March 2021
Mullappally Ramachandran Kalpetta

വടകര നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി കെ.കെ രമയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. കെ. കെ രമയെ പിന്തുണച്ചത് ഉപാധികളില്ലാതെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി തര്‍ക്കമില്ലെന്ന് കെ. കെ രമയും പറഞ്ഞു.

വടകരയില്‍ ആര്‍.എം.പി നേതാവ് കെ. കെ രമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സും യുഡിഎഫും. വടകരയില്‍ ജയിക്കാമെന്നുള്ളത് എല്‍ഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.