ജോജു ജോര്‍ജും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ‘സ്റ്റാര്‍’, ഏപ്രില്‍ 9 ന് പ്രദര്‍ശനത്തിനെത്തും

single-img
28 March 2021

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മിച്ച് പൃഥ്വി രാജ് , ജോജു ജോര്‍ജ് എന്നിവര്‍ക്കൊപ്പം ഷിലു ഏബ്രഹാമും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റാര്‍. ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രം ഏപ്രില്‍ 9 തിയറ്റര്‍ റിലീസ് ചെയ്യും.

റോയ് എന്ന ഗൃഹനാഥനായി ജോജു എത്തുമ്പോള്‍ ഡെറിക് എന്ന ഡോക്ടറെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആര്‍ദ്ര എന്ന നായിക കഥാപാത്രമായാണ് ഷിലു എബ്രഹാം എത്തുന്നത്.
റോയിയും ആര്‍ദ്രയും മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളും അതിലേക്ക് കടന്നു വരുന്ന ഡോ. ഡെറിക് പ്രശ്‌നങ്ങള്‍ക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാകുന്നതുമാണ് കഥയുടെ ഇതിവൃത്തം.

ബേബി ശ്രീലക്ഷ്മി, സാനിയ ബാബു , ഗായത്രി അശോക്, തന്മയ് മിഥുന്‍ , ജാഫര്‍ ഇടുക്കി , സബിത , ഷൈനി സാറ, രാജേഷ് ജി , സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. എം. ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്.

ഹരിനാരായണന്റെതാണ് വരികള്‍. തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രാഹകന്‍.