യു.എ.ഇയില്‍ കര്‍ശന പരിശോധന, അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരെ നടപടി

single-img
27 March 2021
UAE Living together

ദുബായില്‍ മാര്‍ച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി. യാത്രാ പ്രതിസന്ധി കണക്കിലെടുത്ത് സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്കും മാര്‍ച്ച് 31 വരെ വിസാ കലാവധി യു.എ.ഇ നീട്ടിനല്‍കിയിരുന്നു. നിയമലംഘകരായി രാജ്യത്ത് തുടരുന്ന ആയിരങ്ങള്‍ ഇനിയും ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇവര്‍ നാടുവിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണം.

മാര്‍ച്ച് 31 കഴിഞ്ഞാലുടന്‍ അനധികൃതമായി രാജ്യത്ത് തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് മുന്നറിയിപ്പ് നല്‍കി. നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ ഒന്നു മുതല്‍ പരിശോധന ശക്തമാക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ വിലക്ക് കൂടി കണക്കിലെടുത്താണ് യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് രാജ്യം വിടാനുള്ള സാവകാശം പല തവണകളിലായി അധികൃതര്‍ നീട്ടി നല്‍കിയത്.