രാത്രി കര്‍ഫ്യൂകള്‍ കൊണ്ട് കൊവിഡ് വ്യാപനം തടയാനാവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

single-img
27 March 2021

രാത്രി കര്‍ഫ്യൂകളും ഭാഗിക ലോക്‌ഡൌണുകളും ഏര്‍പ്പെടുത്തിയതുകൊണ്ട് മാത്രം കൊവിഡ് വ്യാപനം തടയാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിനേഷന്‍ പോലുള്ള പൊതുജനാരോഗ്യ പരിപാടികള്‍ കൊവിഡിന്റെ രണ്ടാം വരവിനെ മന്ദഗതിയിലാക്കുമെന്നും കേന്ദ്രമന്ത്രി പരാമര്‍ശിച്ചു. ടൈംസ് നെറ്റ്‌വര്‍ക്ക് ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.സാമൂഹിക അകലം പാലിക്കല്‍ കൊവിഡ് വ്യാപനത്തെ തടയിടാനുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഇടപെടല്‍ മാത്രമാണ്. തെളിവുകള്‍ അടിസ്ഥാനമാക്കിയായിരിക്കണം അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറേക്കണ്ടത്. ഈ സാഹചര്യത്തില്‍, രാത്രി കര്‍ഫ്യൂ അല്ലെങ്കില്‍ ഭാഗിക ലോക്‌ഡൌണുകള്‍ വേണ്ടത്ര ഗുണം ചെയ്യില്ല.

കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ ഇപ്പോള്‍ സജ്ജമാണ്. വാക്‌സിനുകള്‍ കോവിഡ് പകരുന്നത് തടയുന്നുണ്ടോ എന്നും അവയുടെ സംരക്ഷണം എത്രത്തോളം നീണ്ടുനില്‍ക്കുമെന്നും വ്യക്തമല്ലെങ്കിലും വാക്‌സിനേഷന്‍ രാജ്യത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമാണെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. പൊതുജനം ജാഗ്രതയോടെ ജീവിക്കണം.കൊവിഡിനെ തടയാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.