മകളെയും ചെറുമകളെയും ലൈംഗികമായി പീഡിപ്പിച്ച മുംബൈ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ

single-img
27 March 2021

മകളെയും ചെറുമകളെയും ലൈംഗികമായി ചൂഷണം ചെയ്ത മുംബൈ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ. മുംബൈയിലെ പോക്‌സോ പ്രത്യേക കോടതിയാണ് 65 കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. മകളെ കൗമാര പ്രായം മുതല്‍ ബലാത്സംഗം ചെയ്ത ഇയാള്‍ മകളുടെ മകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു.15 വയസ്സ് മുതല്‍ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന് മകള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വിവാഹത്തിനു ശേഷം, സംഭവത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ തന്റെ മകളെയും ബലാത്സംഗം ചെയ്യുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായും മകള്‍ കോടതിയില്‍ പറഞ്ഞു.

2017ല്‍ മുത്തച്ഛന്‍ തന്നെ ബലാത്സംഗം ചെയ്തു എന്ന് മകള്‍ പറഞ്ഞതായി യുവതി വെളിപ്പെടുത്തി. അന്ന് മകള്‍ക്ക് 11 വയസായിരുന്നു.തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. തടവ് ശിക്ഷക്കൊപ്പം മകള്‍ക്ക് 50000 രൂപയും ചെറുമകള്‍ക്ക് 25000 രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.