സിപിഐഎമ്മും കോണ്‍ഗ്രസും നേമത്ത് ഒത്തുകളിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍

single-img
27 March 2021

തിരുവനന്തപുരം നേമം നിയോജക മണ്ഡലത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിയെന്ന് ആക്ഷേപവുമായി ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. നേമത്ത് ബിജെപിയെ തോല്‍പ്പിക്കണം എന്ന് മാത്രമാണ് സിപിഐഎമ്മും കോണ്‍ഗ്രസും പറയുന്നത്. ആരെ ജയിപ്പിക്കണമെന്ന് പറയാത്തത് ഡീലിന്റെ ഭാഗമാണെന്ന് കുമ്മനം ആരോപിച്ചു.കഴക്കൂട്ടം മണ്ഡലത്തിലടക്കം സിപിഐഎം അക്രമം അഴിച്ച് വിടുകയാണ്. മന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ നിയമം നടപ്പാക്കാനോ അക്രമം ചെറുക്കാനോ പൊലീസ് മുതിരുന്നില്ല. സിപിഐഎം നേതാക്കള്‍ പറയുന്നത് പോലെ അല്ല പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. സിപിഐഎമ്മിന് ഫാസിസ്റ്റ് രീതിയാണ്. പരാജയ ഭീതിയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐഎം പ്രവര്‍ത്തകരാണ് അക്രമം അഴിച്ച് വിടുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്നുമാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. ചെമ്പഴന്തിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത് ആസൂത്രിതമായ ആക്രമണം ആണ്. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ സംഘങ്ങളാണ് ഇതിന് പിന്നില്‍ . ശോഭാ സുരേന്ദ്രന്‍ വന്നതിന് ശേഷമാണ് ആക്രമണമെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.