സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

single-img
27 March 2021

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിഞ്ചന്തക്കാരന്റെ മനസാണ് സര്‍ക്കാരിന്. കുട്ടികളുടെ ഭക്ഷണം വെച്ച് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളതിനാല്‍ ഏപ്രില്‍ ആറിന് ശേഷം അരി വിതരണം നടത്തണമെന്നാണ് താന്‍ പറഞ്ഞത്. അതല്ലാതെ കുട്ടികള്‍ക്ക് അരി നല്‍കരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉറപ്പാണ് എല്‍ഡിഎഫ് എന്ന് പറയുന്നത് കള്ള വോട്ടിന്റെ ഉറപ്പാണെന്ന് രമേശ് ചെന്നിത്തല. ഒരു മുഖം പല വോട്ട് എന്നതാണ് എല്‍ഡിഎഫ് നയം. ഇരട്ട വോട്ടില്‍ തനിക്ക് രാഷ്ട്രീയമില്ല. കോണ്‍ഗ്രസില്‍ വോട്ട് ഇരട്ടിപ്പ് ഉണ്ടെങ്കില്‍ അതും നീക്കം ചെയ്യണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.