സീറ്റിനല്ല ബിജെപിയിൽ ചേർന്നത്; കമലിനെതിരെയും ഖുശ്ബുവിന് വേണ്ടിയും പ്രചാരണത്തിനിറങ്ങും: ഗൗതമി

single-img
27 March 2021

സീറ്റിനു വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നത്; രാജപാളയത്തു സീറ്റ് നിഷേധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് ഗൗതമിയുടെ പ്രതികരണം. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) സ്ഥാപകൻ കമൽ ഹാസനെതിരെ പ്രചാരണത്തിനിറങ്ങുമെന്നു നടിയും ബിജെപിയുടെ താരപ്രചാരകയുമായ ഗൗതമി. കമലിന്റെ താര രാഷ്ട്രീയത്തിനു തമിഴകത്തു വലിയ ഭാവിയില്ലെന്നും ഗൗതമി. 

ചെന്നൈയില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഹാര്‍ബര്‍ മണ്ഡലത്തിലെ പ്രചാരണത്തിലാണു ഗൗതമി. ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി തമിഴ്നാട്ടിൽ അങ്ങോളമിങ്ങോളം ഓടിനടന്നു പ്രചാരണം നയിക്കുകയാണ്. തമിഴ്നാട്ടില്‍ ബിജെപിയോടുള്ള അകല്‍ച്ച കുറഞ്ഞുവെന്ന് ഗൗതമി അവകാശപ്പെട്ടു.

നടിയും ബിജെപി നേതാവുമായ ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളും താരം നിഷേധിച്ചു. ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങും. വിരുദ്നഗറിലെ രാജപാളയത്ത് ഗൗതമി മത്സരിക്കുമെന്നായിരുന്നു ബിജെപി നേതാക്കള്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ സീറ്റ് അണ്ണാഡിഎംകെ വിട്ടുകൊടുത്തില്ല.