നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം; ഫേസ്ബുക്കിന് താത്കാലിക നിരോധനം

single-img
27 March 2021

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഫേസ്ബുക്കിന് ബംഗ്ലാദേശിലെ ധാക്കയില്‍ താത്കാലിക നിരോധനം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. ഹെഫാസത്ത്-ഇ-ഇസ്ലാം സംഘടന നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധം. ചിറ്റഗോങ്ങില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. രാജ്യ തലസ്ഥാനമായ ധാക്കയിലും മോഡി സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ടി​യ​ര്‍ ഗ്യാ​സും റബ​ര്‍ ബു​ള്ള​റ്റും ഉപയോഗിച്ച് പ്ര​തി​ഷേ​ധ​ക്കാ​രെ പൊ​ലീ​സ് നേ​രി​ട്ടു. വി​ദ്യാ​ര്‍ത്ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളു​മാ​ണ് പ്രതിഷേധവുമായെത്തിയത്.

2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന് നരേന്ദ്ര മോദി പ്രേ​രി​പ്പി​ച്ചു​വെന്നും മോദിയുടെ ഭരണം വംശീയ വിദ്വേഷത്തിന് വഴിവച്ചുവെന്നുമാണ് പ്ര​ക്ഷോ​ഭ​കർ പ്രതികരിച്ചത്. ക​ല്ലേ​റി​ല്‍ നി​ര​വ​ധി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 33 പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാല്പതോളം പ്ര​ക്ഷോ​ഭ​ക​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നരേന്ദ്ര മോദിയെ രാജ്യത്തേക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രി ഷെയ്ക് ഹസീനയ്ക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്.