പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍

single-img
26 March 2021

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതികള്‍ പിടിയില്‍. മുട്ടത്തറ സ്വദേശി വൈശാഖ് കുമാര്‍ (24), പത്തനംതിട്ട സ്വദേശി അഭിജിത് അശോക് (24) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

സാമൂഹ്യ മാധ്യമത്തിലൂടെ ഒന്നാം പ്രതിയായ വൈശാഖ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. താന്‍ മജീഷ്യനാണെന്നും മെന്റലിസ്റ്റ് ആണെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയുമായി പ്രതി പരിചയപ്പെട്ടത്. തുടര്‍ന്ന് തന്ത്രപൂര്‍വ്വം പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി അബോധാവസ്ഥയിലാക്കി പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കഴക്കൂട്ടം സൈബര്‍സിറ്റി അസ്സി. കമ്മീഷണര്‍ ഷൈനു തോമസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.