ബംഗ്ലാദേശിന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി

single-img
26 March 2021
narendra modi twitter

അന്‍പതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ബംഗ്ലാദേശിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ സമരം ബംഗ്ലാദേശിന് വേണ്ടിയുള്ളതായിരുന്നുവെന്ന് മോദി ധാക്കയില്‍ പറഞ്ഞു. ഇപ്പോള്‍ ബംഗ്ലാദേശ് സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

തന്റെ ജീവിതത്തിലും വളരെ പ്രധാന വഴിത്തിരിവായിരുന്നു ബംഗ്ലാദേശ് സമരം. അക്കാലത്ത് താനും സുഹൃത്തുക്കളും ഇന്ത്യയില്‍ സത്യാഗ്രഹം നടത്തിയിരുന്നു. സമരത്തിനിടെ തന്റെ ഇരുപതാം വയസില്‍ ജയിലില്‍ പോയിരുന്നതായും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശ് സമരത്തിനിടെ ജീവത്യാഗം ചെയ്ത ധീര സൈനികരെയും, കൂടെ നിന്ന ഇന്ത്യക്കാരെയും അനുസ്മരിക്കാതെ ഈ ദിനം പൂര്‍ത്തിയാകില്ല. അവരെ നാം ഒരിക്കലും മറവിക്ക് വിട്ടുകൊടുക്കരുതെന്നും ദേശസ്‌നേഹത്തോളം തന്നെ അവരെ ഓര്‍ക്കണമെന്നും മോദി പറഞ്ഞു.