എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ നാശമാണ് ഉണ്ടാവുകയെന്ന് മന്ത്രി എംഎം മണി

single-img
26 March 2021

ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വ്വനാശമാണ് ഉണ്ടാവുകയെന്ന് എം എം മണി . എ കെ ആന്റണിക്കും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കും മറുപടിയുമായാണ് മന്ത്രി എം എം മണിയുടെ പരാമര്‍ശം.

കൊവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്ന് എംഎം മണി . കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നെങ്കില്‍ ആളുകള്‍ മരിച്ചു പോകുമായിരുന്നുവെന്നും വിമര്‍ശിച്ചു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും എം എം മണി രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരന്‍ നായര്‍ക്ക് അല്ലെന്ന് എംഎം മണി പറഞ്ഞു