കുവൈത്തിലെ മുഴുവന്‍ ഇന്ത്യക്കാരും കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍

single-img
26 March 2021

കുവൈത്തില്‍ താമസിക്കുന്ന 16 വയസിനു മുകളിലുള്ള മുഴുവന്‍ ഇന്ത്യക്കാരും കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്നു ഇന്ത്യന്‍ അംബാസിഡര്‍ . വാക്സിന്‍ ബോധവല്‍ക്കരണത്തിനായി കെ.കെ.എം.എ ആരംഭിച്ച ‘വാക്സിന്‍ സ്വീകരിക്കൂ കോവിഡിനെ അകറ്റൂ’ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അംബാസഡര്‍ സി.ബി ജോര്‍ജ്.

കുവൈത്തില്‍ കോവിഡ് വാക്സിനെടുക്കാത്തവരായി ഒരു ഇന്ത്യകാരനുമില്ല എന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഇന്ത്യന്‍ എംബസിയുടെ ലക്ഷ്യം. ഇതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടുവന്ന കെ.കെ.എം.എയെ അഭിനന്ദിക്കുന്നതായും മറ്റു സാമൂഹ്യസേവന സംഘടനകളും പ്രവര്‍ത്തകരും ഈ വഴിയേ മുന്നോട്ടുവരണമെന്നും അംബാസിഡര്‍ സിബി ജോര്‍ജ് പറഞ്ഞു.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 25 വരെ ഒരു മാസക്കാലയളവിലാണ് കെ.കെ.എം.എയുടെ നേതൃത്വത്തില്‍ വാക്സിന്‍ രജിസ്ട്രേഷന്‍ കാമ്പയിന്‍ നടത്തുന്നത്.