സുരേന്ദ്രന്‍ തോല്‍ക്കും; മഞ്ചേശ്വരത്ത് സാധ്യത യുഡിഎഫിന്; ട്വന്റിഫോര്‍ പ്രീപോള്‍ സര്‍വേ

single-img
25 March 2021

മഞ്ചേശ്വരത്ത് വിജയ സാധ്യത പുലര്‍ത്തുന്ന ബിജെപിയെ വെട്ടിലാക്കി മണ്ഡലത്തില്‍ യുഡിഎഫിന് സാധ്യതയെന്ന് ട്വന്റിഫോര്‍ പ്രീപോള്‍ സര്‍വേ ഫലം. ഈ സര്‍വെയില്‍ പങ്കെടുത്ത 42 ശതമാനം പേര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ് മുന്നിലെത്തുമെന്നാണ് അഭിപ്രായപ്പെട്ടത്.

എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് 34 ശതമാനം പേരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വി രമേശന്‍ വിജയിക്കുമെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് മഞ്ചേശ്വരം മണ്ഡലത്തിലെ 48 ശതമാനം ആളുകള്‍ രേഖപ്പെടുത്തി .