നരേന്ദ്രമോദി ആകാശം വില്‍ക്കുന്നുവെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ്

single-img
25 March 2021
Ramesh Chennithala

കേന്ദ്ര-കേരള സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നരേന്ദ്രമോദി ആകാശം വില്‍ക്കുമ്പോള്‍ പിണറായി വിജയന്‍ കടല്‍ വില്‍ക്കുകയാണെന്നാണ്
പരാമര്‍ശം.ഇനി ഒരു അവസരം കിട്ടിയാല്‍ കേരളം തന്നെ പിണറായി വിജയന്‍ വില്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.”വലിയ അഴിമതിയാണ്. ഒരു അമേരിക്കന്‍ കുത്തക കമ്പനിക്ക് കേരളത്തിന്റെ കടലിനെ തീറെഴുതാനായിരുന്നു പിണറായി വിജയന്‍ ശ്രമിച്ചതെന്നും ചെന്നിത്തല.

കേരളത്തിലെ ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ 400 ട്രോളറുകള്‍ക്കും മൂന്നാല് മദര്‍ഷിപ്പുകള്‍ക്കും വേണ്ടി 5000 കോടി രൂപയുടെ പദ്ധതി വന്നാല്‍ മത്സ്യത്തൊഴിലാളി പട്ടിണിയാവില്ലേ? ഞാനിത് പുറത്തുകൊണ്ടുവന്നില്ലായിരുന്നു എങ്കില്‍ അവസാന ക്യബിനറ്റില്‍ ഇത് പാസാക്കുമായിരുന്നെന്നും വിമര്‍ശനം.