റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ സിഖ് കൊടി ഉയര്‍ത്തിയ യുവാവിന്‍റെ കുടുംബത്തിന് പഞ്ചാബില്‍ ആദരം

single-img
25 March 2021

രാജ്യത്തിന്റെ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ദില്ലിയിലെ ചെങ്കോട്ടയില്‍ നിഷാന്‍ സാഹിബിന്‍റെ പതാക ഉയര്‍ത്തിയ യുവാവിന്‍റെ കുടുംബത്തിന് ആദരം. കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ ചെങ്കോട്ടയില്‍ കര്‍ഷക സമരത്തിന്‍റെ ഭാഗമായി നടത്തിയ ട്രാക്ടര്‍ റാലിക്കിടെയാണ് ദേശീയപതാകയ്ക്കൊപ്പം മറ്റ് പതാകകള്‍ ഉയര്‍ത്തിയത്.

പ്രസ്തുത കേസില്‍ പൊലീസ് തിരയുന്ന ജുഗ്രാജ് സിംഗിന്‍റെ പിതാവിനെയാണ് ആദരിച്ചത്. ചെങ്കോട്ടയില്‍ കാർഷിക സമരത്തിൽ നടന്ന സംഘര്‍ഷത്തിനിടെ മരിച്ച നവ്റീത് സിംഗിന്‍റെ ഓര്‍മ്മയ്ക്കായി പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലായിരുന്നു ആദരവ് നൽകിയത്.

ഒന്നിലധികം സിഖ് സംഘടനകളുടെ അംഗങ്ങളും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തതായായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു. അതോടൊപ്പം തന്നെ, ദില്ലി പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലാഖ സിദ്ധാനയ്ക്ക് ഈ സമ്മേളനം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.