ജനങ്ങള്‍ തൃശൂര്‍ ഇത്തവണ എനിക്ക് തരുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

single-img
25 March 2021

തൃശൂര്‍ നിയോജകമണ്ഡകത്തില്‍ പ്രചാരണം ആരംഭിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജനങ്ങള്‍ ഇത്തവണ തൃശൂര്‍ തനിക്ക് തരുമെന്ന് സുരേഷ് ഗോപി . ജില്ലയിലെ ടൂറിസം വികസനത്തിനു പ്രാധാന്യം നല്‍കും.

”ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണ്. സുപ്രിം കോടതി എന്താ പറഞ്ഞതെന്നും അതിനെ ആയുധമാക്കി എന്ത് തോന്ന്യാസമാണ് കാണിച്ചതെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യ രീതിയില്‍ തന്നെ വകവരുത്തണം.”- സുരേഷ് ഗോപി പറഞ്ഞു.

വടക്കുംനാഥ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയാണ് അദ്ദേഹം പ്രചാരണം ആരംഭിച്ചത്. മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചക്കാണ് ഇന്ന് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ബിഷപ്പ് ഹൗസിലുള്‍പ്പെടെ അദ്ദേഹം സന്ദര്‍ശനം നടത്തും. വൈകിട്ട് 4 മണിയോടെ നടക്കുന്ന റോഡ് ഷോ മുതല്‍ക്കാണ് അദ്ദേഹം തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക.