കുവൈത്തില്‍ വെട്ടുകിളിക്കൂട്ടം, രാജ്യത്ത് ജാഗ്രതാ നിര്‍ദേശം

single-img
25 March 2021

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെട്ടുകിളിക്കൂട്ടത്തെ കണ്ടെത്തിയതോടെ അധികൃതര്‍ കനത്ത ജാഗ്രതയില്‍ .രാജ്യത്തിന്റെ തെക്ക്, മധ്യഭാഗങ്ങളിലായാണ് ഇവയുടെ കൂട്ടത്തെ കണ്ടെത്തിയത് .

സാല്‍മിയ, ഹവല്ലി തുടങ്ങിയ പ്രദേശങ്ങളിലേക്കും ഇവ വ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ കാലാവസ്ഥാ വ്യതിയാനവും കാറ്റിന്റെ വേഗതയുമാണ് ഇവ അപ്രതീക്ഷിതമായി കുവൈത്തില്‍ എത്താന്‍ കാരണമെന്ന് അധികൃതര്‍.ഇതോടെ പ്രതിരോധ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രിക്കള്‍ച്ചര്‍ വിഭാഗം അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.
വിഷാംശമുള്ള കീടനാശിനി അടങ്ങിയിരിക്കുന്നതിനാല്‍ വെട്ടുക്കിളിയെ ഭക്ഷിക്കരുതെന്നും ഇവയുടെ ശല്യത്തെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു.